വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടായിരുന്നു ഇ ഡി കണ്ടെത്തിയത്. തുടർച്ചയായി ചോദ്യം ചെയ്‌തിട്ടും ശിവശങ്കർ കുറ്റം സമ്മതിച്ചിരുന്നില്ല എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വൃത്തങ്ങൾ പറയുന്നു.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.
0 Comments