പ്രതിയും പെൺകുട്ടിയും തമ്മിൽ മുമ്പ് സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.
വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
ഇടുക്കി : വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ തൊടുപുഴയിലാണ് സംഭവം. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി.
0 Comments