വിവാഹമോചനത്തിന് കേസ് കൊടുത്തതിനാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അലക്‌സിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നാല് മാസമായി ഭർത്താവിൽ നിന്നകന്ന് സ്വന്തം വീട്ടിലാണ് ഭാര്യ എൽസ താമസിക്കുന്നത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന എൽസ അവിടെ നിന്ന് തിരിച്ച് പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഭർത്താവ് അലക്‌സ് വഴിയിൽ വച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ഇവർക്ക് നേരെ ഒരു സ്‌ഫോടകവസ്തു എറിയുകയായിരുന്നു. തുടര്‍ന്ന്‍ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
0 Comments