ഡിവെഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ കണ്ണൂർ മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണെന്നായിരുന്നു വാദം.
പക്ഷെ തനിക്ക് ജാമ്യം ലഭിക്കുമെന്ന വിവരം ലഭിച്ചതോടെയാണ് കീഴടങ്ങൽ ഉണ്ടായത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കടുക്കുന്നതിന് ഇടയിലാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും ഉണ്ടായത് . സോഷ്യൽ മീഡിയയിലൂടെ ആകാശ് അപമാനിച്ചെന്നായിരുന്നു ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി.
0 Comments