മന്ത്രിസഭ പാസാക്കിയ പുതിയ മദ്യനയത്തിലാണ് പുതിയ തീരുമാനം. ഈ വിഷയത്തില്‍ ബാറുടമകളുമായി ചര്‍ച്ച നടത്താനാണ് നീക്കം . ഏപ്രില്‍ ഒന്നു മുതലാണ് നയം നിലവില്‍ വരുന്നത്. ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നതിനെതിരെ ബാറുടമകളുടെ അസോസിയേഷന്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.
ബാര്‍, കള്ളുഷാപ്പ് ലൈസന്‍സ് ഫീസ് 15% വരെ കൂട്ടാന്‍ സാധ്യത; തീരുമാനം പുതിയ മദ്യനയത്തിലേത്
ബാര്‍, കള്ളുഷാപ്പ് എന്നിവയുടെ ലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും. നിലവിലുള്ള ലൈസന്‍സ് ഫീസായ 30 ലക്ഷത്തില്‍ നിന്ന് 33 മുതല്‍ 35 ലക്ഷം വരെ ആക്കുന്നതിനാണ് ആലോചന. നിലവിലുള്ള ലൈസന്‍സ് കാലാവധി ഒരുവര്‍ഷം കൂട്ടാനും സാധ്യതയുണ്ട്.
0 Comments