banner

സാമൂഹ്യ മാധ്യമത്തിലെ ബിബിസി ഡോക്യുമെന്ററിയുടെ നിരോധനം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്


ഡല്‍ഹി : നരേന്ദ്രമോദിയും ഗുജറാത്ത് കലാപവും വിഷയമായ ബിബിസി ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നിരോധിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.

ജനങ്ങള്‍ മറ്റു രീതിയില്‍ ഡോക്യുമെന്ററി കാണുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി മൂന്നാഴ്ചക്കകം നിലപാടറിയിക്കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

വിവാദ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന ട്വീറ്റുകള്‍ നിരോധിച്ച ഉത്തരവ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എംഎം സുന്ദരേശും അടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനെതിരെ നല്‍കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ദ ഹിന്ദു പത്രാധിപര്‍ എന്‍ റാം, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എംഎല്‍ ശര്‍മ എന്നിവരാണ് ഹര്‍ജിക്കാര്‍.

Post a Comment

0 Comments