കഴിഞ്ഞ ദിവസം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. ജനുവരി പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയെ രാത്രി പതിനൊന്ന് മണിയോടെ കാണാതാവുകയും മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ രാത്രി ഒരുമണിയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. കാമുകനായ രാഹുലിനൊപ്പം രാത്രി കറങ്ങാൻ പോയതാണെന്ന് മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി മൊഴി നൽകി.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ബന്ധു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 20 വയസാണെന്ന് പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. അതേസമയം നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
0 تعليقات