സ്ഥാനങ്ങൾക്ക് ചേരാത്ത പെരുമാറ്റം!!, ദിവസങ്ങളായി തുടർന്ന ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ പരസ്യപോരില്‍ നടപടി; സ്ഥലം മാറ്റി
SPECIAL CORRESPONDENTTuesday, February 21, 2023
ബെംഗളൂരു : കര്‍ണാടകയില്‍ വനിത ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ പരസ്യപോരില്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ഐപിഎസ് ഉദ്യോഗസ്ഥയായ ഡി രൂപ മൗദ്ഗിലിനേയും ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയെയും സ്ഥലം മാറ്റി. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മൗദ്ഗിലിനേയും സ്ഥലംമാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് നടപടി.
ഡി രൂപയെ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രോഹിണി സിന്ധൂരിയെ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തു നിന്നുമാണ് മാറ്റിയത്.
പുതിയ നിയമനം ഏതു പോസ്റ്റിലേക്കാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. രണ്ട് ഉദ്യോഗസ്ഥരുടെയും മോശം പെരുമാറ്റത്തില്‍ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
0 Comments