banner

അഷ്ടമുടി ഭാവനാ ജംങ്ഷനിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്

അഞ്ചാലുംമൂട് : അഷ്ടമുടി ഭാവനാ ജംങ്ഷനിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് സാരമായ പരിക്കേറ്റു. അഷ്ടമുടി വടക്ക് വലിയഴികത്ത് വീട്ടിൽ ശിവാനന്ദൻ മകൻ സൂരജ് (അരുൺ) നാണ് പരിക്കേറ്റത്. യുവാവിൻ്റെ പരിക്ക് ഗുരുതരമല്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ച യുവാവ് അഷ്ടമുടി ലൈവിനോട് പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അഷ്ടമുടി ഭാവനാ ജംങ്ഷനിൽ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. അഷ്ടമുടി ഭാഗത്തേക്ക് എത്തിയ ബൈക്ക് ഭാവനാ ജംങ്ഷന് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പിന്നാലെയെത്തിയ കാർ യാത്രക്കാരൻ യുവാവിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

إرسال تعليق

0 تعليقات