banner

മുതിരപ്പുഴയാറ്റില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചിലിൻ്റെ ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന്

ഇടുക്കി : മൂന്നാര്‍ മുതിരപ്പുഴയാറ്റില്‍ കാണാതായ വിനോദ സഞ്ചാരിയെ കണ്ടെെത്തി. ചുനയംമാക്കല്‍ കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്ത്. കാണാതായ ഹൈദരാബാദ് സ്വദേശി സന്ദീപിൻ്റെ
മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. തിരച്ചിലിൻ്റെ ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന് ലഭിച്ചു.

ഇയാൾ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് അഗ്നി രക്ഷാ സേനയും സ്കൂബാ ടീമും ചേർന്നാണ് തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments