banner

കൊല്ലത്ത് പഞ്ഞി മിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു; നിർമാണ കേന്ദ്രത്തിനെതിരെ നടപടി; വ്യാപക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി

കൊല്ലം : കൊല്ലത്ത് പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമായ രാസവസ്ത് കണ്ടെത്തി. പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമായ റോഡമിനാണ് കണ്ടെത്തിയത്.

കൊല്ലം കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 


അതേ സമയം പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമായ റോഡമിൻ കണ്ടെത്തിയതോടെ ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പള്ളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്.

മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമായിരുന്നു. വില്‍പനക്കായി തയാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

إرسال تعليق

0 تعليقات