ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. സമരക്കാര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ചാടി അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതിനാല്‍ സുരക്ഷ കടുപ്പിക്കുകയാണ്.
സംസ്ഥാന റവന്യൂദിനാഘോഷവും അവാര്‍ഡ് വിതരണവും വൈകിട്ട് നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി പങ്കെടുക്കും. 5ന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
0 تعليقات