കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സൂചന.
സ്വപ്നയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ ഫോണിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ വാട്സ്ആപ് ചാറ്റുകൾ ഇതിന് തെളിവാണ്. നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യവേ സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്നാണ് രവീന്ദ്രൻ പറഞ്ഞത്.
ഈ വാദം അപ്പാടെ കള്ളമാണെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന സിഎം രവീന്ദ്രൻ്റേതെന്ന് ആരോപിക്കുന്ന വാട്സ്ആപ് ചാറ്റ്. 2018 നവംബർ ആറിന് നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ‘മദ്യപിക്കാറുണ്ടോ’ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് ചാറ്റ് തുടങ്ങുന്നത്. ‘അതെ’ എന്നാണ് സ്വപ്നയുടെ മറുപടി. ‘എനിക്കും വേണം’ എന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച്, ‘താങ്കൾ കുടിക്കാറുണ്ടോ’ എന്ന് സ്വപ്നയുടെ ചോദ്യം. ‘അതെ’ എന്ന് രവീന്ദ്രന്റെ മറുപടി. മദ്യപാനത്തെക്കുറിച്ച ആശയവിനിമയം പിന്നീട് അശ്ലീല അർഥം ധ്വനിക്കുന്ന സംസാരത്തിലേക്ക് കടക്കുന്നതായി പുറത്തുവന്ന ചാറ്റുകളിലുണ്ട്. 27ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. മുമ്പ് സ്വർണക്കടത്തിൽ രവീന്ദ്രനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്.
0 Comments