banner

കൊല്ലത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരുക്ക്; ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തിയത് ഓട്ടോയ്ക്കടിയിൽ നിന്ന്

കൊല്ലം : ചവറയിലുണ്ടായ വാഹനാപടകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അപകടം. 

പരുക്കേറ്റ നാലുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ CCTV ദ്യശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 200 മീറ്ററോളം ദൂരത്തിൽ ബൈക്ക് യാത്രക്കാരെയും കൊണ്ട് പിക്ക് ആപ്പ് ഓട്ടോ സഞ്ചരിച്ചു. 

ഒടുവിൽ ഓട്ടോയുടെ അടിയിൽ നിന്നുമാണ് ബൈക്ക് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ നാലുപേരെയും ഉടൻ കൊല്ലം ജില്ലാ ആശുപത്രയിൽ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments