banner

കൊല്ലത്ത് കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് വൻ അപകടം; സി.സി.ടി.വി ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന്

കൊല്ലം : അഞ്ചലിൽ കെഎസ്ആർടിസി ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം. അഞ്ചൽ - പുനലൂർ റോഡിൽ അഗസ്ത്യക്കോട് അമ്പലമുക്കിന് സമീപത്താണ് അപകടം നടന്നത്. ഒമിനി വാനിലെ യാത്രക്കാരായ നാലു പേരെ ചികിത്സാർത്ഥം സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന് ലഭിച്ചു.

അപകടത്തിൽ പൂർണ്ണമായും തകർന്ന ഒമിനി വാനിൽ ഉണ്ടായിരുന്നവരെ വാഹനത്തിൻ്റെ ഡോർ തകർത്താണ് ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഫയർ ഫോഴ്സ് സംഘവും പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് താളം തെറ്റിയ ഗതാഗത സംവിധാനം പൊലീസ് പുനഃക്രമീകരിച്ചു.

Post a Comment

0 Comments