Latest Posts

രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിൽ: സുപ്രീംകോടതി

രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി.

രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ള ആർക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്കാരത്തിലേക്കും മടങ്ങിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന്  ജസ്റ്റിസ്‌ കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

0 Comments

Headline