banner

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കൽ പദ്ധതി; 50വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് പദ്ധതി ഒരുങ്ങുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും ഇനി സ്വയം വിരമിക്കാം. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.

വിആർ എസ് നടപ്പാകുന്നതോടുകൂടി ശമ്പളച്ചെലവ് 50 ശതമാനം കുറയ്ക്കാനാവുമെന്നാണ് മാനേജ്മെന്‍റിൻ്റെ കണക്കുകൂട്ടൽ. വിആര്‍എസ് നടപ്പാക്കുന്നതിനായി മാനേജ്മെന്‍റിന് 1080 കോടി രൂപയാണ് വേണ്ടിവരിക.

ഈ പദ്ധതി നടപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് ധനവകുപ്പിനെ അറിയിക്കും. 24,000 ത്തോളം ജീവനക്കാജീവനക്കാരുള്ള കെഎസ്ആര്‍ടിസിയിൽ നിന്ന് കുറച്ചു ജീവനക്കാർക്ക് വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ കണക്കുകൂട്ടൽ.

إرسال تعليق

0 تعليقات