banner

തൃക്കരുവയിൽ സി.പി.എം പ്രാദേശിക നേതാവിനെതിരെ പോസ്റ്റർ

അഞ്ചാലുംമൂട് : ഈ മാസം ഒന്നിന് അർദ്ധരാത്രിയോടെയാണ് തൃക്കരുവയിൽ സി.പി.എം നേതാവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടേതെന്ന് അവകാശപ്പെടുന്ന പോസ്റ്റർ കാണപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവും തൃക്കരുവ ഗ്രാമപഞ്ചായത്തംഗവുമായ ആൾക്കെതിരെയാണ് തൃക്കരുവയുടെ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അർദ്ധരാത്രിയിൽ വാഹനത്തിലെത്തിയ സംഘമാണ് പോസ്റ്റർ പതിച്ചതെന്ന് വ്യാപാരികളിൽ ചിലർ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

ബിജെപിയുമായി ചേർന്ന് ഭരണം അട്ടിമറിക്കുന്നതാര് എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന പോസ്റ്ററിൽ. വിവേകാനന്ദ സാംസ്കാരിക സമിതിയുടെ പരിപാടിയിൽ രതീഷ് പങ്കെടുത്തെന്നും. സംസ്ഥാന തലത്തിൽ ഉള്ള ബി.ജെ.പി-സിപിഎം കൂട്ടുകെട്ടിൻ്റെ ഭാഗമാണോ ഇതെന്നും പോസ്റ്ററിലൂടെ കോൺഗ്രസ്സ് ചോദിക്കുന്നു.

Post a Comment

0 Comments