ഫെബ്രുവരി 10ന് മോഹിത് സുഹൃത്തിനൊപ്പം മയക്കുമരുന്നുപയോഗിക്കുന്നത് കണ്ട യുവതി ചോദ്യം ചെയ്തതാണ് പ്രശ്നത്തിന്റെ ആരംഭം. തർക്കത്തെ തുടർന്ന് പ്രകോപിതനായി പ്രതി യുവതിയെ തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ ആദ്യം എസ്ജിഎം ആശുപതിയിലും പിന്നീട് എയിംസ് ട്രോമാ സെന്ററിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ല.
മയക്കുമരുന്ന് ഉപയോഗത്തെ ചൊല്ലി തർക്കം; ലിവ്-ഇൻ പങ്കാളിയെ തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലിവ് ഇന്‍ പങ്കാളി തീകൊളുത്തിയ യുവതി മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാർ സ്വദേശിനിയായ 28 കാരിയായ സ്ത്രീയാണ് പൊള്ളലേറ്റ് മരിച്ചത്. പങ്കാളി ടർപ്പന്റൈന്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് യുവതിയെ എയിംസ് ട്രോമാ കെയറിൽ പ്രവേശിപ്പിച്ചിരിക്കുകയിരുന്നു. യുവതിയുടെ ഒപ്പം കഴിഞ്ഞ ആറു വർഷമായി താമസിച്ചു വന്ന മോഹിതിനെ പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു.
0 Comments