താൻ നടത്തിയ നികുതി ബഹിഷ്കരണം പിണറായിക്ക് വ്യക്തിപരമായി നൽകിയ മറുപടിയാണെന്നാണ് അദ്ദേഹം വിശദീകരണം. കോൺഗ്രസ് പാർട്ടിയിൽ കൂടിയാലോചിച്ചല്ല ഇക്കാര്യം പറഞ്ഞത്. തന്റെ വാക്കുകളെ പിണറായിയുടെ പ്രസ്താവനയ്ക്ക് നൽകിയ മറുപടിയായി കണ്ടാൽ മതി. എന്നാൽ നികുതി ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് പോകേണ്ടിവരും. കോൺഗ്രസ് പാർട്ടി കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കും.
വിഷയത്തിൽ വൻ സമരപരിപടികൾ ഉണ്ടാകും. ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ട് അവരെ തന്നെ വെല്ലുവിളിക്കുകയാണ് ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ് എന്നാണ് അദ്ദേഹം മുൻപ് പറഞ്ഞിരുന്നത്. നികുതി അടയ്ക്കാത്തതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
0 Comments