banner

സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല; ജനകീയ പ്രതിരോധ ജാഥയ്ക്കുള്ളത് വൻ ജനപിന്തുണ: എം വി ഗോവിന്ദൻ

കോഴിക്കോട് : ജനകീയ പ്രതിരോധ ജാഥയിൽ എല്ലായിടത്തും വൻ ജനപങ്കാളിത്വമുണ്ടെന്നും സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ സിപിഎം പഞ്ചായത്തു മെമ്പർ തൊഴിലുറപ്പു തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണവുമായി എംവി ഗോവിന്ദൻ രംഗത്തെത്തിയിരിക്കുന്നത്. 

കണ്ണൂർ മയ്യിൻ പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം എത്തിയത്.

ദുരിതാശ്വാസ നിധി തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷനേതാവിനും അടൂർ പ്രകാശിനും ഇതിൽ പങ്കുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ ഇപി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും മാർച്ച് 18 വരെ കാത്തിരിക്കു, സമയമുണ്ടല്ലോ, പാർട്ടിയിൽ ഒരു നേതാക്കൾക്കും എതിരെ ഗൂഡാലോചന നടന്നിട്ടില്ല, അത് അനുവദിക്കുകയുമില്ല, പിന്നെ എന്തുകൊണ്ടാണ് ഇപി അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments