banner

ത്രിപുരയിൽ ബിജെപി ഭരണം തുടരില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എക്‌സിറ്റ് പോളുകാര്‍ അവരുടെ ജോലി ചെയ്യുന്നു. ജനങ്ങളാണ് വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നും യെച്ചൂരി വ്യക്തമാക്കി.

ത്രിപുരയില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ഇന്നലെ പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്.

ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എന്‍ഡിഎക്ക് 36 മുതല്‍ 45 സീറ്റാണ് പ്രവചിക്കുന്നത്. സിപിഐഎം കോണ്‍ഗ്രസ് സഖ്യത്തിന് ആറു മുതല്‍ 11 സീറ്റ് വരെ മാത്രമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബിജെപിക്ക് 36 സീറ്റ് വരെയും സിപിഐഎമ്മിന് 21 സീറ്റ് വരെയും പ്രവചിക്കുന്നു.

إرسال تعليق

0 تعليقات