banner

തവണകളായി ശമ്പളം നൽകാനുള്ള തീരുമാനം: കെഎസ്ആർടിസിയോട് ഹൈക്കോടതി വിശദീകരണം തേടി

ജീവനക്കാർക്ക് ഗഡുക്കളായി കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. 

വരുന്ന ബുധനാഴ്ച്ചക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ നിർദേശം.

ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിന് എതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോടതി നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികള്‍ക്ക് ആദ്യ ഗഡു ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പും, ബാക്കി തുക സർക്കാർ സഹായം ലഭിച്ചതിന് ശേഷവും നൽകുമെന്നാണ് സിഎംഡിയുടെ സർക്കുലർ.

എന്നാൽ മുഴുവൻ ശമ്പളവും ഒന്നിച്ചു വേണമെന്നുള്ളവർ സർക്കാർ സഹായം കിട്ടിയതിന് ശേഷം ശമ്പളം മതിയെന്ന് സമ്മതപത്രം നൽകണം എന്നും സർക്കുലറിലുണ്ട്.

Post a Comment

0 Comments