ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ആര്‍ എസ് എസ് – സി പി എം സംഘടനങ്ങള്‍ നിലച്ചത്. പിന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍ അമ്പതിലധികം മണ്ഡലങ്ങളില്‍ ബി ജെ പി സി പി എമമിന് അനുകൂലമായി വോട്ടുമറിച്ചതും ഈ ചര്‍ച്ചയെ തുടര്‍ന്നാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാരയുടെ ഭാഗമാണെന്ന് സുധാകരന്‍ പറഞ്ഞു.
പിണറായി വിജയനും അദ്ദേഹത്തിന്റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹനടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രചാരണ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും.കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയെയും സിപിഎം താലോലിക്കാറുണ്ട്. 42 വര്‍ഷത്തിലധികം സിപിഎമ്മിന്റെ സഹയാത്രികരായിരുന്ന ജമാ അത്ത് ഇസ്ലാമിയെ സിപിഎം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. ബിജെപിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനം എടുത്തപ്പോള്‍ അതില്‍നിന്ന് വിട്ടുനിന്ന് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
0 تعليقات