തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 15,000 കടന്നു. തുടർ ചലനങ്ങളും കനത്ത മഞ്ഞുവീഴ്ചയും ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ ആയിരക്കണക്കിനാളുകൾ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. തുർക്കിയിൽ മാത്രം 12,300 ലേറെ പേർ മരിച്ചു. സിറിയയിൽ മരണസംഖ്യ 3000 കടന്നു. ഇരു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്.
തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ 75 ഇന്ത്യക്കാർ സഹായം തേടി മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. മൂവായിരത്തോളം ഇന്ത്യക്കാരാണ് തുർക്കിയിലുള്ളത്
തുർക്കിക്കും സിറിയക്കുമുള്ള ഇന്ത്യയുടെ സഹായ ദൗത്യത്തിന് ഓപറേഷൻ ദോസ്ത് എന്ന് പേരിട്ടു. ഇസ്താംബൂളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം 6 ടൺ വസ്തുക്കൾ സിറിയയിലെത്തിച്ചു.
0 Comments