banner

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു

കൊച്ചി : സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ (83) നിര്യാതയായി. 

വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് മൂന്നു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

മക്കൾ: ബാഹുലേയൻ, ധർമ്മജൻ. മരുമക്കൾ: സുനന്ദ, അനുജ. പേരക്കുട്ടികൾ: അക്ഷയ്, അഭിജിത്, വൈഗ, വേദ.

Post a Comment

0 Comments