പതിവ് രീതിയിൽ മത്സ്യമാംസാദികൾ വർജ്ജിക്കുന്നതിനൊപ്പമാണ് ഇത്തവണ ഡിജിറ്റൽ നോമ്പിന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
സഭയിലെ യുവാക്കളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമായിരിക്കും. നോമ്പുകാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെ സംബന്ധിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്.
ഈ വീക്ഷണത്തിൽ തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിൽ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
0 Comments