banner

എസ്എഫ്ഐ നേതാവായ യുവതിയെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ഹരിപ്പാട് എസ് എഫ് ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയുടെ ക്രൂരമായ ആക്രമണം. വനിതാ നേതാവായ ചിന്നുവിനെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിച്ചു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക്  വൈസ് പ്രസിഡന്‍റും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണെന്ന് ചിന്നു പറഞ്ഞു. അമ്പാടി ഉണ്ണിക്കൊപ്പം എസ് എഫ് ഐർ നേതാവിനെ മർദിക്കാൻ ഏതാനും സി പി എം അനുഭാവികളും ഉണ്ടിയിരുന്നു.

ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി പി എം ഏരിയ നേതൃത്വത്തിനും ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡി വൈ എഫ് ഐ നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്

إرسال تعليق

0 تعليقات