മന്ത്രിയുടെ രണ്ട് പരിപാടികളിലും ഡിവൈഎഫ്ഐ പ്രവർത്തകർ സംരക്ഷണമൊരുക്കി.. സമീപത്തെ കടയ്ക്ക് നേരെയും ആക്രമണമുണ്ടായി.
മന്ത്രി പി.രാജീവിന് കൊല്ലത്ത് രണ്ട് പരിപാടികളാണ് ഉണ്ടായിരുന്നത് മന്ത്രി പങ്കെടുക്കാനെത്തിയ രണ്ടാമത്തെ വേദിക്ക് സമീപത്താണ് സംഘർഷം ഉണ്ടായത്. മന്ത്രിയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുമെന്ന സൂചനയെ തുടർന്ന് കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വേദിക്ക് അമ്പത് മീറ്ററിന് അകലെ കടയിൽ നിന്ന രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈഎഫ്.ഐ പ്രവർത്തകർ എത്തി ക്രൂരമായി മർദ്ധിച്ചത്. സംഭവ സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നിന്നു. മർദനത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഫൈസൽ കുളപ്പാടം, എന്നിവർക്ക് ഗുരുതര പരുക്ക് പറ്റി. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ റിപ്പോർട്ടർ ടിവി ക്യാമറാമാൻ രാജേഷിനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു.
ഗുരുതരമായി പരിക്കേറ്റ യൂത്ത് കൊൺഗ്രസ് നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടന്ന സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ സംഘർഷാവസ്ഥ നില നിൽക്കുകയാണ്
0 Comments