banner

ന്യൂസിലന്‍ഡില്‍ ആശങ്ക വിതച്ച് ഭൂകമ്പം; 6.1 തീവ്രത രേഖപ്പെടുത്തി

ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസിലന്‍ഡില്‍ ഭൂകമ്പം. വെല്ലിംഗ്ടണിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. വെല്ലിംഗ്ടണിന് സമീപം പരപ്രമൗവിന് വടക്ക് പടിഞ്ഞാറ് ഭൂകമ്പം അനുഭവപ്പെട്ടത്.

വടക്കന്‍ ഭാഗങ്ങളെ അതിരൂക്ഷമായി ബാധിച്ച ഗബ്രിയേല്‍ ചുഴലിക്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. പലയിടത്തും മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു. ഹാക്ക്സ് ബേ, കോറമാന്‍ഡല്‍, നോര്‍ത്ത്ലാന്‍ഡ് എന്നീ പ്രദേശങ്ങളെയാണ് പ്രധാനമായും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ബാധിച്ചത്. നദികള്‍ കരകവിഞ്ഞതോടെ നിരവധിയാളുകള്‍ വീടുകളില്‍നിന്ന് നീന്തിയാണ് രക്ഷപ്പെട്ടത്. രണ്ടര ലക്ഷത്തോളം ആളുകള്‍ വൈദ്യുതിയില്ലാത്ത അവസ്ഥയിലാണ്.

Post a Comment

0 Comments