banner

ബ്രെഡ് തൊണ്ടയിൽ കുടുങ്ങി 21 കാരനായ ബോഡിബിൽഡർ മരിച്ചു

സേലം : വ്യായാമത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നതിനിടിയില്‍ ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം. ബ്രെഡ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിടുകയായിരുന്നു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പെട്ടി സ്വദേശിയായ എം ഹരിഹരന്‍ എന്ന 21 വയസ്സുള്ള യുവാവാണ് മരിച്ചത്.

കടലൂര്‍ ജില്ലയിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഹരിഹരന്‍. 70 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഹരിഹരന്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നത്.

ഞാറാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള മത്സരാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കടലൂരിലെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു താമസം. ബ്രെഡ് കഴിക്കുന്നതിനിടയില്‍ ഒരു വലിയ കഷണം തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസ തടസ്സം നേരിട്ട ഹരിഹരന്‍ മയങ്ങി വീഴുകയും ആയിരുന്നു. ഉടന്‍ തന്നെ സര്‍ക്കാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

إرسال تعليق

0 تعليقات