banner

ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ്: നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ എം.പി

കോൺഗ്രസിന്റെ പ്ലീനറിക്ക് തൊട്ടുമുമ്പായി ഛത്തീസ്ഗഢിലെ ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പരിപാടി പ്രഖ്യാപിച്ചാൽ ഒരു ഇഡി റെയ്ഡ് മോദിക്കും അമിത്ഷായ്ക്കും പതിവുള്ളതാണ്.റെയ്ഡിൽ പേടിച്ചോടുന്ന പ്രസ്ഥാനമല്ല കോൺഗ്രസെന്നും വേണുഗോപാൽ പറഞ്ഞു.

സിപിഎം തിരുത്തൽ രേഖ ചർച്ച ചെയ്യേണ്ടത് കമ്മ്യൂണിസത്തിന് അപമാനമായ മുഖ്യമന്ത്രിയെ തിരുത്തിയ ശേഷമാണ്.സിപിഎം നയപരിപാടികൾ അവതരിപ്പിക്കുന്നതിനൊപ്പംതെറ്റ് തിരുത്തലിനുമുള്ള ഗൗരവതരമായ നീക്കങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.അതിൻറെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്ററിൽ തെറ്റുതിരുത്തൽ രേഖകൾ ചർച്ചക്കെടുക്കുകയാണ്. മുഖ്യമന്ത്രിക്ക് സുഗമ സഞ്ചാരപാത ഒരുക്കാൻ ഭരണഘടന വിഭാന ചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങൾക്ക് നേരെ കടന്നുകയറുകയാണ് പോലീസ്. അതിന്റെ ഭാഗമാണ് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കിലെടുക്കുന്നതും കറുപ്പിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തുന്നതും.പ്രതിഷേധങ്ങളെ ഭയവും പരമ പുച്ഛവുമാണ് സിപിഎമ്മിന് .അതിനാലാണ് ജനകീയ പ്രതിഷേധത്തെ ആത്മഹത്യ സ്ക്വഡുകൾ എന്ന് വിളിച്ച ആക്ഷേപിക്കുന്ന മനോനിലയിലേക്ക് പാർട്ടി സെക്രട്ടറി എത്തിയത്. തല്ലാനും കൊല്ലാനും കൊല്ലിപ്പിക്കാനും ചാവേറുകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളെയും തീറ്റിപ്പോറ്റുന്ന സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ഇത്തരമൊരു ഭാഷയെ വശമുള്ളൂയെന്നും വേണുഗോപാൽ പറഞ്ഞു.

കൊലപാതക കേസുകളിൽ സിപിഎം ഗൂഢാലോചനയുടെ പങ്ക് പുറത്തുവരുന്നു.ഷുഹൈബ് കൊലപാതകത്തിലെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.കൊലപാതകികൾക്ക്  സിപിഎം രാഷ്ട്രീയ അഭയം നൽകുന്നു.നിയമപരമായി കോൺഗ്രസ് ഇതിനെ നേരിടുമെന്നും വേണുഗോപാൽ പറഞ്ഞു.

Post a Comment

0 Comments