banner

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നു: അഞ്ച് പേരെ കുറിച്ച് വിവരമില്ല, ആശങ്ക elephantiasis-in-migrant-workers-of tvm

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നു. പോത്തന്‍കോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കിടയിലാണ് മന്ത് രോഗം പടരുന്നത്. രോഗവ്യാപനം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

അടുത്തിടെ അതിഥി തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതില്‍ 18 പേര്‍ക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 13 പേര്‍ തുടര്‍ചികിത്സ തേടിയിരുന്നു. എന്നാല്‍, അവശേഷിക്കുന്ന അഞ്ച് പേരെ പറ്റി ഒരു വിവരവുമില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചിട്ടില്ല. ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ആറ് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 210 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും ഇവര്‍ വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

إرسال تعليق

0 تعليقات