banner

മുൻ പോലീസ് ഉദ്യോഗസ്ഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : റിട്ട. പോലീസ് ഉദ്യോഗസ്ഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകത്താണ് സംഭവം. കുമരകം കളത്തിപ്പറമ്പിൽ വീട്ടിൽ പി.കെ. വിജയപ്പൻ (74) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പോയ വിജയപ്പൻ തിരികെ വരാത്തതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച പുലർച്ചെ നടക്കാൻ ഇറങ്ങിയ സമീപവാസിയായ അനിലാണ് വാച്ചാ തോട്ടിൽ മൃതദേഹം ആദ്യം കണ്ടത്.

തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എടുത്തു. വാച്ചാപറമ്പ് പാലത്തിലൂടെ വീട്ടിലേയ്ക്ക് പോകും വഴിയാകാം അപകടം സംഭവിച്ചതെണാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments