banner

നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കൊല്ലം സ്വദേശിയായ മുൻ വൈദികൻ പിടിയിൽ

കൊച്ചി : നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർച്ചയായി പീഡിപ്പിച്ച മുൻ വൈദികൻ പിടിയിൽ. കൊല്ലം ആദിച്ചനല്ലൂർ പനവിള പുത്തൻവീട്ടിൽ സജി തോമസിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

സഭ നേരത്തെ തന്നെ മാർത്തോമാ സഭാംഗമായ വൈദികനെ സ്വഭാവദൂഷ്യം കാരണം വിലക്കിയിരുന്നു. 2021-മുതൽ സസ്പെൻഷനിലുമായിരുന്നു. പ്രതി ആത്മീയ കാര്യങ്ങൾ പറഞ്ഞ് യുവതിയുമായി അടുപ്പത്തിലായി. തുടർന്ന് ഇയാൾ യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. നഗ്നചിത്രങ്ങൾ കാണിച്ച് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

പിന്നീട് യുവതി വരില്ലെന്ന് പറഞ്ഞതോടെ ന​ഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. തുടർന്ന് കൊച്ചി സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകി. പ്രതിയായ സജി തോമസ് യുവതി പരാതി നൽകിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.

إرسال تعليق

0 تعليقات