banner

വരാപ്പുഴയിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ സ്‌ഫോടനം; ഒരാള്‍ മരിച്ചു

കൊച്ചി : വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. ആറ് പേര്‍ക്ക് പരിക്ക്. ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരതരം. 

ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. 

സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. അഗ്നിരക്ഷാസേന അടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചു.

إرسال تعليق

0 تعليقات