banner

കൊല്ലത്ത് ആർ.എസ്.പി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നും പതിനഞ്ച് ലക്ഷം പൊലീസ് പിടികൂടി

കൊല്ലം : പുനലൂരിൽ ആർ.എസ്.പി പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നും രേഖകൾ ഇല്ലാതെ സൂക്ഷിച്ച പതിനഞ്ച് ലക്ഷം രൂപ പൊലീസ് പിടികൂടി. ആർ.എസ്.പി പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങവും കുളത്തൂപ്പുഴ ഡിപ്പോ സ്വദേശിയുമായ ഷറഫുദ്ദീൻ്റെ വീട്ടിൽ നിന്നുമാണ് രേഖകൾ ഇല്ലാതെ സൂക്ഷിച്ച പണം കുളത്തൂപ്പുഴ പൊലീസ് കണ്ടെടുത്തത്. 

പ്ലാസ്റ്റിക്ക് കവറിൽ കണക്കിൽപ്പെടാത്ത പതിനഞ്ച് ലക്ഷം രൂപ ഷറഫുദ്ദീൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പണം കണ്ടെടുക്കുകയായിരുന്നു. പണത്തെ സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ ഷറഫുദ്ദീന് കഴിഞ്ഞില്ലെന്നും രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് കോടതിയിൽ നിന്ന് പണം തിരികെ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഷറഫുദ്ദീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കി കോടതി നിർദ്ദേശപ്രകാരം ട്രഷറിയിലേക്ക് മാറ്റി.

Post a Comment

0 Comments