banner

ചോദ്യം ചെയ്യാൻ വിളിപ്പിച്ച ചലച്ചിത്ര താരം ബാബു രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി : ചലച്ചിത്ര താരം ബാബു രാജിനെ വഞ്ചനക്കേസിൽ പോലീസി അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് നടപടി. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് ബാബു രാജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് കേസിൽ ബാബുരാജ് മുൻ‌കൂർ ജാമ്യം നേടിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെ പോലീസ് ബാബുരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം സ്വദേശിയായ വ്യവസായിക്ക് റവന്യു നടപടി നേരിടുന്ന തന്റെ ഉടമസ്ഥതിൽയിലുള്ള റിസോർട്ട് പാട്ടത്തിന് നൽകിയെന്നാണ് കേസ്.

Post a Comment

0 Comments