banner

ബലമായി മദ്യം വായിൽ ഒഴിച്ചു; നഴ്‌സിങ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി


കോഴിക്കോട് : എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി സുഹൃത്തുക്കൾ കൂട്ടബലാൽസംഘത്തിന് ഇരയാക്കി. 

ബലമായി മദ്യം നൽകിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സുഹൃത്തുക്കൾ കടന്ന് കളഞ്ഞു.

കോഴിക്കോട് നഗരത്തിൽ സുഹൃത്തുക്കൾ താമസിച്ചിരുന്ന മുറിയിൽ പെൺകുട്ടിയെ എത്തിച്ച് ബലമായി മദ്യം നൽകുകയായിരുന്നു. മദ്യ ലഹരിയിലായ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെയാണ് പ്രതികൾ താമസ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപെട്ടത്. 

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات