ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.
അലക്സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനൽകിയതിനു പിന്നാലെ ആരോപണങ്ങൾ തള്ളി ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. ‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.
അതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.
0 Comments