banner

മുതിർന്ന നാല് നേതാക്കള്‍ എഐഐസിസി പ്ലീനറിയിലേക്കില്ല; ആരോഗ്യ പ്രശ്നത്തിന് പുറമേ നേതൃത്വത്തോട് എതിർപ്പുണ്ടെന്നും സൂചന

സംസ്ഥാനത്തെ മുതിർന്ന നാല് കോണ്‍ഗ്രസ് നേതാക്കള്‍ റായ്പൂരില്‍ നടക്കുന്ന എഐഐസിസി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കില്ല. എ കെ ആന്റെണി, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കില്ലന്ന് അറിയിച്ചത്. എ കെ ആന്റെണിക്കും ഉമ്മന്‍ചാണ്ടിക്കും ആരോഗ്യമാണ് പ്രശ്‌നമെങ്കില്‍ കെ സുധാകരനോടും ഇപ്പോഴത്തെ നേതൃത്വത്തോടുമുള്ള എതിര്‍പ്പാണ് സുധീരനെയും മുല്ലപ്പള്ളിയെയും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

കെ സുധാകരന്റെ പ്രവര്‍ത്തനരീതി കേരളത്തിലെ പാര്‍ട്ടിക്ക് ഒരിക്കലും ഗുണകരമാവില്ലന്നാണ് വി എം സുധീരന്റെ വിലയിരുത്തല്‍. ഇത് അദ്ദേഹം പലതവണ തുറന്ന് പറയുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളോട് യാതൊന്നു ആലോചിക്കാതെയാണ് കെ സുധാകരന്റെ പ്രവര്‍ത്തനമെന്നും വി എം സുധീരന്‍ ആരോപിക്കുന്നു. കെ സുധാകരന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ രൂപീകരിച്ചിരിക്കുന്ന കെ എസ് ബ്രിഗേഡ് എന്ന കൂട്ടായ്മ സുധാകരന്റെ വിമര്‍ശകരെ വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും സുധീരന്‍ ആരോപിക്കുന്നു.

അതേ സമയം കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തന്നെ ഒരു കാര്യത്തിലും തന്നെ അടുപ്പിക്കുന്നില്ലന്ന പരാതിയാണ് മുല്ലപ്പള്ളിക്കുള്ളത്. പുതിയ നേതൃത്വം ഒരു കാര്യത്തിലും തന്നെ പരിഗണിക്കുന്നില്ലന്നും തന്നോട് അഭിപ്രായം ചോദിക്കുന്നില്ലന്നുമാണ് മുല്ലപ്പള്ളി പറയുന്നത്്.
ഇതാദ്യമായാണ് കേരളത്തില്‍ നിന്നും ഇത്രയും സീനിയര്‍ നേതാക്കള്‍ ഒറ്റയടിക്ക് എ ഐ സി സി യുടെ പരിപാടിയില്‍ നിന്നും വിട്ടു നില്‍്ക്കുന്നത്. ഐ ഐ സി സി സമ്മേളനത്തില്‍ ഇത് ചര്‍ച്ച വിഷയമാകുമെന്നുറപ്പാണ്.

Post a Comment

0 Comments