banner

ഇന്ധന സെസ് ഒരു രൂപയായി കുറയ്ക്കാൻ സാധ്യത; അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയില്‍ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കുന്നതില്‍ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.

സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച്‌ കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങള്‍ക്ക് രൂപം നല്‍കാനും എല്‍ഡിഎഫ് ആലോചിക്കുന്നു.

നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഏ‌ര്‍പ്പെടുത്തിയ ഇന്ധന സെസിനെ പര്‍വ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന നിലയിലേക്കാണ് എല്‍ഡിഎഫിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സെസ് രണ്ടു രൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലക്കും അഭിപ്രായമുണ്ട്. നാളെയാണ് നിയമസഭയില്‍ ബജറ്റ് ചര്‍ച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചര്‍ച്ചക്ക് ശേഷം ബുധനാഴ്ഛ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത.

ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് വിശദീകരണം.

إرسال تعليق

0 تعليقات