കൊച്ചി : ഐഎസ്എൽ പ്ലേ ഓഫിലേക്ക് സ്ഥാനം ഉറപ്പിച്ച് കേരള ബ്‌ളാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനോട് എഫ് സി ഗോവ പരാജയപ്പെട്ടതോടെയാണ് മഞ്ഞപ്പട പ്‌ളേ ഓഫ് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെന്നൈയുടെ ജയം.
നിലവിൽ 31 പോയിന്റ് നേട്ടവുമായി ബ്‌ളാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. അതിനാൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ പരാജയം രുചിച്ചാലും ബ്‌ളാസ്റ്റേഴ്‌സിന് പ്‌ളേ ഓഫിൽ നിന്ന് പുറത്തു പോകേണ്ടി വരില്ല. എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയുമാണ് ഇനിയുള്ള മത്സരങ്ങളിൽ കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിൽ തുടർച്ചയായി രണ്ടാം തവണയാണ് മഞ്ഞപ്പട പ്‌ളേ ഓഫിലെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും വീണ്ടും പ്‌ളേ ഓഫ് യോഗ്യത നേടിയതോടെ കപ്പുയർത്താമെന്ന ശുഭപ്രതീക്ഷയിലാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ ആരാധകരുള്ളത്.
“ഇത് ഞങ്ങൾക്ക് ഒരു പ്രയാസകരമായ നിമിഷമാണ്, കാരണം ഞങ്ങൾക്ക് ഇനി നമ്മുടെ വിധിയിൽ നിയന്ത്രണമില്ല, മറ്റ് ഫലങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ട് (അവരുടെ വഴിക്ക്). അവസാനം വരെ പോരാടേണ്ടതുണ്ട്. ഈ സ്‌പോർട്‌സ് മറ്റൊരു രീതിയിൽ എങ്ങനെ കളിക്കാമെന്ന് എനിക്കറിയില്ല. ഞങ്ങൾ അവസാന മത്സരം വരെ പോരാടും, ഞങ്ങൾ ബെംഗളൂരുവിൽ വിജയിക്കുകയും മറ്റ് ഫലങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യും, ”എഫ്‌സി ഗോവ കോച്ച് പെന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞതായി ഐഎസ്‌എൽ റിലീസിൽ ഉദ്ധരിച്ചു.
0 Comments