banner

ഗ്രാമപഞ്ചായത്ത് ഓഫീസ് തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു!!; സംഭവം തിരുവനന്തപുരത്ത്

നെയ്യാറ്റിന്‍കര : വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ജീവനക്കാരെ പൂട്ടിയിട്ടത്

ഓഫീസിന് മുന്നില്‍ എത്തിയ യുവാവ് ഗേറ്റ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച്‌ പൂട്ടുകയായിരുന്നു. ഇയാളുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നു. ഇതോടെ ജീവനക്കാരും പഞ്ചായത്ത് ഓഫീസില്‍ എത്തിയവരും ഭീതിയിലായി.

കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാര്‍ഡും ഇയാൾ പിടിച്ചിട്ടുണ്ടായിരുന്നു. വെള്ളം കിട്ടുന്നതിനായി പല തവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. കനാല്‍ വെള്ളം രണ്ടുവര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകന്‍ പറ‍യുന്നു.

Post a Comment

0 Comments