കുട്ടിയെ സ്‌കൂളിലെ ശുചിമുറിയുടെ മുന്നില്‍ നിന്നും കുറ്റിക്കാട്ടിലേക്ക് വലിച്ചഴച്ചു കൊണ്ടുപോയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. തുടര്‍ന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടി സ്‌ക്കൂളില്‍ എത്തിയിരുന്നില്ല.
ദിവസങ്ങള്‍ക്ക് ശേഷം സ്‌ക്കൂളിലെത്തിയ കുട്ടിയോട് പ്രധാന അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പ്രധാനധ്യാപകൻ്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പോലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് സി ഐ ഇ ഗോപകുമാറിൻ്റെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടുകയായിരുന്നു. പോക്സോ വകുപ്പു പ്രകാരമാണ് അറസ്റ്റ്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments