ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീൻ റേറ്റിങ്’ മൊബൈൽ ആപ്പും താമസിയാതെ നിലവിൽ വരും.
സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഹൈജീൻ റേറ്റിങ് ആപ്പിലുണ്ടാകും.
മോശം ഭക്ഷണം വിളമ്പുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ഓഫിസർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരിൽ മറ്റ് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതും അവസാനിപ്പിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.
0 Comments