banner

പരസ്യവാചകങ്ങളിൽ വീണ് വെളുക്കാനിറങ്ങിയാൽ പണി പാളും; കേരളത്തിൽ വിൽക്കുന്നതിൽ കൂടുതലും ഗുണമേന്മയില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ!; 'ഓപ്പറേഷൻ സൗന്ദര്യ'യിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തൽ

പരസ്യവാചകങ്ങളിൽ വീണ് വെളുക്കാനിറങ്ങിയാൽ പണി പാളും. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കേരളത്തിൽ ദിനംപ്രതി വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളാണെന്ന് കണ്ടെത്തൽ. 

ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 ഇടത്തും സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തി.

വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഇതിൽ പലതും യുവതീ,യുവാക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് പറയുന്നു. ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കളാണ് പിടികൂടിയത്.

പിടിച്ചെടുത്തതിൽ പലതും വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ്. ഇതേതുടർന്ന് പരിശോധന കർശനമാക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർ ഇന്റലിജൻസിന്റെ തീരുമാനിച്ചു.

നിലവിൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണ്. പരസ്യവാചകങ്ങളിപ്പെട്ട് മുഖത്ത് എന്തും വാരിത്തേക്കുന്നവരാണ് ഇത്തരം​ ക്രീമുകളുടെ ഇരകളാകുന്നത്.

Post a Comment

0 Comments