banner

ഗവർണറുടെ വിമാന യാത്രയ്ക്ക് 30 ലക്ഷം രൂപ അധികമായി അനുവദിച്ച് ധനവകുപ്പ്

നടപ്പ് സാമ്പത്തിക വര്‍ഷം 11.8 ലക്ഷം രൂപയായിരുന്നു ഗവര്‍ണറുടെ യാത്രയ്ക്കുള്ള ബഡ്ജറ്റ് വിഹിതമുണ്ടായിരുന്നത്. കഴിഞ്ഞ ജൂലായ് 26ലെ കണക്ക് പ്രകാരം ഇതില്‍ 1.15 ലക്ഷമേബാക്കിയുള്ളൂവെന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി. വിമാന യാത്രയ്ക്ക് ചെലവായ അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 30ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനു കത്ത് നല്‍കിിരുന്നു.എന്നാല്‍ അന്ന് ഗവര്‍ണര്‍ സര്‍ക്കാരുമായി ഉടക്കിലായതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

ജനുവരി 9ന് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ധനവകുപ്പിനു ഫയല്‍ കൈമാറുകയും ചെയ്തു. ധന എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗം ഗവര്‍ണറുടെ ആവശ്യം പരിശോധിച്ച് ഫയല്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കൈമാറിയെങ്കിലും മന്ത്രി ഒപ്പിട്ടില്ല. നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ നിയമസഭയിലെത്തുകയും സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്തിക്കുകയും ചെയ്തതിനു പിന്നാലെ ,ഗവര്‍ണറുടെ വിമാനയാത്രാത്തുക അനുവദിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.

ജനുവരി 26ന് രാജ്ഭവനില്‍ നടന്ന റിപ്പബഌക് ദിന വിരുന്നിനിടെ, അധിക ഫണ്ട് അനുവദിക്കുന്നത് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഉടന്‍ അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. മാര്‍ച്ച് മൂന്നിന് ബഡ്ജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ധനമന്ത്രി ഇതുസംബന്ധിച്ച ഫയലില്‍ ഉത്തരവിട്ടു. 7ന്് അധിക തുക അനുവദിച്ച് ഉത്തരവിറങ്ങുകയായിരുന്നു. 

Post a Comment

0 Comments