banner

കൊല്ലത്ത് പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി; പ്രതികളെ പിടികൂടിയത് ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍

കൊല്ലം : കുടുംബ കലഹത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവും സുഹൃത്തും പോലീസ് പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് ചാത്തിനാംകുളം ദുര്‍ഗ്ഗാ നഗറില്‍ വിഷ്ണു ഭവനത്തില്‍ കൊച്ചുകൃഷ്ണപിള്ള മകന്‍ ബിനു(45), ഇയാളുടെ സുഹൃത്ത് ചാത്തിനാംകുളം മംഗലത്ത് വീട്ടില്‍ വേണുഗോപാലപിള്ള മകന്‍ ശിവപ്രസാദ്(42) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. 

യുവതി പ്രതിയുമായി പിണങ്ങി കുട്ടികളോടൊപ്പം സ്വന്തം വീട്ടില്‍ പോയതിന്റെ വിരോധത്താല്‍ യുവതി ജോലിചെയ്യുന്ന മൂന്നാംകുറ്റിയിലെ ടെക്സ്റ്റയില്‍ ഷോപ്പിലെത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുമായി കടയിലെത്തിയ ബിനു ഭാര്യയുമായി തര്‍ക്കത്തിലായ ശേഷം കൈയിലിരുന്ന പണിയായുധമായ 
ഉളി ഉപയോഗിച്ച് കുത്തിയതിലാണ് യുവതിക്ക് പരിക്കേറ്റത്. 

യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കിളികൊല്ലൂര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുഖേഷ്, സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യ്തു.

Post a Comment

0 Comments