banner

ഇത് എന്റെ സർക്കാർ!, പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം; ഇന്ധന സെസിലടക്കം നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് ഗവർണർ

ഇന്ധന സെസിലടക്കം നിർദേശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം. ഇത് തന്റെ സർക്കാരാണെന്നും ഗവർണർ പറഞ്ഞു. സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.(arif muhammed khan support on kerala budget 2023)

അതേസമയം ധനമന്ത്രി കെ എൻ ബാലഗോപാലിന് സുരക്ഷ കൂട്ടി സർക്കാർ . പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹങ്ങളാണ്. നിയമസഭയിലേക്ക് മന്ത്രി എത്തിയത് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ്.

ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി.

പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധം ഉയർന്നാൽ ചോദ്യോത്തര വേള സസ്പെൻഡ്‌ ചെയ്യുന്നതാണ് പതിവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു.

Post a Comment

0 Comments